മലയാളത്തില്‍ നിലനിന്നിരുന്നതും ഉരുത്തിരിയുന്നതുമായ എല്ലാ പ്രാര്‍ത്ഥനരൂപങ്ങളുടെയും ഒരു സംഗ്രഹമായിത്തീരുക എന്നതാണ് ദൈവതിരുമനസ്സെങ്കില്‍ ഈ വെബ്സൈറ്റിന്റെ ഉദ്ദേശം. ഇതിന്റെ ഉള്ളടക്കം പ്രയോജനപ്പെടുത്തുന്നതിന്റെ കൂടെ, പുതിയവ ചേര്‍ക്കുവാനും കൂടെ സാധിക്കുമെങ്കില്‍ സഹായിക്കുമല്ലോ?
വാക്ശരങ്ങളില്‍ ദൈവാശ്രയം
മിശിഹാ: മകനേ, ഉറപ്പായി നിന്ന് എന്നെ ആശ്രയിക്കുക. എന്തെന്നാല്‍, വാക്കുകള്‍ വാക്കുകളല്ലാതെ പിന്നെ എന്താണ്?അവ വായുവില്‍ക്കൂടി പറക്കുന്നു; എന്നാല്‍ ഒരു പുല്ലിനു പോലും ഉപദ്രവം വരുത്തുന്നില്ല.നീ കുറ്റക്കാരനാനെങ്കില്‍ നിന്നെത്തന്നെ നീ തിരുത്തുമെന്നു സന്തോഷപൂര്‍വ്വം തീര്‍ച്ച ചെയ്യുക. നിന്റെ മനസ്സാക്ഷി ഒരു കുറ്റവും ആരോപിക്കുന്നില്ലെങ്കില്‍ ഈ വാക്ക് ദൈവത്തെപ്രതി സന്തോഷപൂര്‍വ്വം ക്ഷമിക്കുമെന്നു വിചാരിക്ക. ... തുടര്‍ന്നു വായിക്കുക
ഉല്‍ക്കണ്ഠകള്‍ ദൈവത്തില്‍ സമര്‍പ്പിക്കണം
മിശിഹാ- മകനെ, എന്റെ ഇഷ്ടം പോലെ നിന്നോടു ചെയ്യാന്‍ സമ്മതിക്കുക; നിനക്ക് ഏറ്റവും നല്ലതെന്തെന്നെനിക്കറിയാം.നീ മനുഷ്യന്‍ വിചാരിക്കുന്നതുപോലെ വിചാരിക്കുന്നു; പലതിലും മനുഷ്യസ്നേഹം തോന്നിക്കുന്നതുപോലെ നീ വിധിക്കുന്നു.ശിഷ്യന്‍- തിരുനാഥാ, നീ അരുളിച്ചെയ്യുന്നതു പരമാര്‍ത്ഥമാണ്. എനിക്കു എന്നെപ്പറ്റിയുണ്ടാകാവുന്ന ശ്രദ്ധ മുഴുവനെയുംകാള്‍ വലുതാണു നിനക്കു എന്നെപ്പറ്റിയുള്ള ശ്രദ്ധ.ആകയാല്‍ തന്റെ ചിന്താകുലത എല്ലാം ... തുടര്‍ന്നു വായിക്കുക
നമ്മുടെ സമാധാനം മനുഷ്യരില്‍ നിക്ഷിപ്തമാകരുത്
മിശിഹാ- മകനേ, നിന്റെ സ്വന്തം തൃപ്തിക്കും ഒരു മനുഷ്യനോടു സഹവസിക്കുന്നതിനും വേണ്ടി നിന്റെ സമാധാനം അവനില്‍ ആശ്രയിച്ചിരിക്കാന്‍ സമ്മതിച്ചാല്‍ നീ സങ്കടം അനുഭവിക്കയും കുഴങ്ങുകയും ചെയ്യും.പ്രത്യുത എപ്പോഴും ജീവിക്കുന്നതും എന്നേയ്ക്കും നിലനില്‍ ക്കുന്നതുമായ സത്യത്തെ ആശ്രയിച്ചിരുന്നാല്‍ ഒരു സ്നേഹിതന്‍ നിന്നെ ഉപേക്ഷിക്കയോ മരിച്ചുപോകയോ ചെയ്താല്‍ നീ അത്ര അധികം ദുഃഖിക്കയില്ല.സ്നേഹിതന്റെ നേരെയുള്ള സ്നേഹം ... തുടര്‍ന്നു വായിക്കുക
വ്യര്‍ത്ഥാശയും അഹങ്കാരവും
മനുഷ്യനെയോ മറ്റു സൃഷ്ടികളെയോ ശരണീകരിക്കുന്ന മനുഷ്യന്‍ ഭോഷനാണ്.ഈശോമിശിഹായോടുള്ള സ്നേഹത്തെപ്രതി അന്യര്‍ക്കു ശുശ്രൂഷ ചെയ്യാനും ഈ ലോകത്തില്‍ ദരിദ്രനെപ്പോലെ ആയിരിക്കുവാനും നീ ലജ്ജിക്കരുത്.നിന്നില്‍ത്തന്നെ നീ ആശ്രയിക്കരുത്; പ്രത്യുത ദൈവത്തില്‍ നീ ശരണപ്പെട്ടുകൊള്ളുക.നിനക്കു കഴിയുന്നതു ചെയ്യുക; ദൈവം നിന്റെ നന്മനസ്സിനെ സഹായിക്കും.എളിമയുള്ളവരെ സഹായിക്കയും അഹങ്കാരികളെ താഴ്ത്തുകയും ചെയ്യുന്ന ദൈവത്തിന്റെ ... തുടര്‍ന്നു വായിക്കുക