വെള്ളി, 3 സെപ്‌റ്റംബര്‍ 2010

logo

എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. (1 തിമോ. 2:1)


ഏതാനും വാക്കുകള്‍...

"പ്രാര്‍ത്ഥന!" ഒരു ക്രൈസ്തവ സഭയുടെയും ഔദ്യോഗിക വെബ്ബ്സൈറ്റ് അല്ല. ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത് സീറോ-മലബാര്‍ കത്തോലിക്കാ സഭയില്‍ പെട്ട ഒരു അല്‍മായനാണു്. എന്നിരുന്നാലും, ഈ വ്യക്തിയുടെ സ്വയംജാതമായ കാഴ്ചപ്പാടുകള്‍ ഒന്നും തന്നെ ഇതില്‍ പ്രതിപാദിച്ചിട്ടില്ല, പ്രതിപാദിക്കുകയുമില്ല. വ്യക്തിഗതമായ അബദ്ധങ്ങള്‍ ഒഴിവായിരിക്കുന്നതിനായി, തിരുസ്സഭയുടെ അംഗീകാരമുള്ള ഉള്ളടക്കം മാത്രമേ ഇതില്‍ ചേര്‍ത്തിട്ടുള്ളൂ, കഴിയുന്നിടത്തൊക്കെ ഔദ്യോഗിക ശ്രോതസ്സ് സൂചിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല, ഇത് ഉറപ്പുവരുത്തുവാനായി നിശ്ചിത ഇടവേളകളില്‍ സഭാപ്രതിനിധികളുടെ അവലോകനത്തിനും ഇതു വിധേയമാക്കപ്പെടുന്നുണ്ട്.

 

എഴുത്തിലും തര്‍ജ്ജിമയിലും മറ്റും പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, എന്തെങ്കിലും തെറ്റ് കടന്നുകൂടിയതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍, ദയവായി മുകളിലത്തെ "ബന്ധപ്പെടുക" ലിങ്ക് വഴി അതു സൂചിപ്പിച്ചാല്‍ വളരെ ഉപകാരമായിരിക്കും. ഇവിടെ എല്ലാ ആഴ്ചയും എന്തെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നുണ്ട്; എന്നാലും, വേറേ എന്തെങ്കിലും ഉള്ളടക്കം കൂടി ചേര്‍ക്കപ്പെട്ടാല്‍ നന്നായിരിക്കുമെന്നു നിങ്ങള്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍, അതും പ്രസ്തുത ലിങ്ക് വഴി സൂചിപ്പിച്ചാല്‍ വളരെ സന്തോഷം.

 

അല്പം സാങ്കേതികം: പരമാവധി കമ്പ്യൂട്ടറുകളില്‍ പ്രശ്നമെന്യേ പ്രവര്‍ത്തിക്കുന്നതിനായി, ജാവാസ്‌ക്രിപ്റ്റും മറ്റും കഴിയുന്നത്ര ഒഴിവാക്കി വളരെ ലളിതവും അടിസ്ഥാനപരവുമായ ഒരു ശൈലിയാണു് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഈ സൈറ്റ് വിന്‍ഡോസ് വിസ്താ, ഉബുണ്ടു ലിനക്സ് എന്നിവയില്‍ പരീക്ഷിക്കപ്പെട്ടതാണു്; എന്നാലും, സാങ്കേതിക തകരാറുകള്‍ എന്തെങ്കിലും കണ്ടാല്‍ ദയവായി അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

 

ദൈവം അനുഗ്രഹിക്കട്ടെ!

 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking.