
നൊവേന (Novena) അഥവാ നവനാള്‍ജപങ്ങള്‍
പ്രത്യേകമായ അനുഗ്രഹങ്ങള്‍ക്കോ ഉപകാരസിദ്ധിയ്‌ക്കോ അപേക്ഷകള്‍ക്കോ വേണ്ടി നടത്തപ്പെടുന്ന, ഒന്‍പതു ദിവസം നീണ്ട ഒരു പ്രാര്‍ത്ഥനാപരമ്പരയാണു് നൊവേന. ഇത് സ്വകാര്യമായോ സമൂഹമായോ നടത്താവുന്നതാണു്.
ലത്തീന്‍ പദമായ "novem"-ല്‍ ("ഒന്‍പത്" എന്നര്‍ത്ഥം) നിന്നാണു് ഈ പദത്തിന്റെ ഉത്ഭവം. മുകളിലത്തെ നിര്‍വ്വചനം ഒരു പക്ഷേ സൂചിപ്പിക്കുന്നതു പോലെ, അത്യാവശ്യവും തിടുക്കവുമുള്ളതായ സാഹചര്യങ്ങളിലെ ഫലപ്രദമായ ഒരു പോംവഴിയായി നോവേനകള്‍ കരുതപ്പെടുന്നു. നൊവേനകളുടെ ഉത്ഭവത്തെപ്പറ്റി പല കാഴ്ചപ്പാടുകളുമുണു്. ആദിമ ക്രൈസ്തവസഭയുടെ സാമൂഹിക ചുറ്റുപാടുകള്‍, ദൈവശാസ്ത്രവീക്ഷണങ്ങള്‍, വിശുദ്ധലിഖിതങ്ങളിലെ സംഭവവിവരണങ്ങള്‍ എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ടവയാണു് ഇവയൊക്കെയും തന്നെ. കൂടുതല്‍ അറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ പേജ് സന്ദര്‍ശിക്കാവുന്നതാണു്.
പ്രധാനമായും നാലു വിഭാഗം നൊവേനകളാണുള്ളത്: വിലാപത്തിന്റെ, ഒരുക്കത്തിന്റെ, പ്രാര്‍ത്ഥനയുടെ, കരുണയുടെ. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ക്കും, പ. കന്യകാമറിയത്തിന്റെയും, സഭയിലെ വിശുദ്ധരുടെയും മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ടും മറ്റുമുള്ള പല നൊവേനകളും പ്രചാരത്തിലുണ്ട്. ലിറ്റര്‍ജിയില്‍ പ്രത്യേക സ്ഥാനമില്ലെങ്കിലും, പ. സിംഹാസനം അനുവദിച്ചിട്ടുള്ളതും, ശുപാര്‍ശ ചെയ്യുന്നതുമായ ഒരു ഭക്താനുഷ്ഠാനമാണു് നൊവേനകള്‍.
സീറോ-മലബാര്‍
ജപമാലകള്‍
നൊവേനകള്‍

Powered by Joomla! | Site design by admin, on base template borrowed from Lonex hosting, domain parking.
