ചൊവ്വ, 9 മാര്‍ച്ച് 2010

logo

അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയില്‍ പ്രാര്‍ത്ഥിയ്‌ക്കാന്‍ മലയിലേയ്‌ക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. (മത്താ. 14:23)


എപ്പോഴെല്ലാം പ്രാര്‍ത്ഥിക്കണം

നിശ്ചിത സമയങ്ങളില്‍ പതിവായി നാം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയുടെ പ്രത്യേകമായ ആവശ്യകതയുള്ളപ്പോഴും പ്രാര്‍ത്ഥിക്കണം.

 

നിശ്ചിതസമയങ്ങള്‍

രാവിലെ ഉണരുമ്പോഴും രാത്രിയില്‍ നിദ്രയ്‌ക്കു മുന്‍പും, ഭക്ഷണത്തിനു മുമ്പും, പിമ്പും, കുരിശുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴും, പള്ളിയിലെ കുര്‍ബ്ബാനയുടെയും മറ്റു തിരുക്കര്‍മ്മങ്ങളുടെയും സമയത്തും നാം പ്രാര്‍ത്ഥിക്കണം.

 

പ്രത്യേകാവസരങ്ങള്‍

പരീക്ഷകളുടെയും, ക്ളേശങ്ങളുടെയും ഘട്ടങ്ങളിലും മരണാപകടത്തിലും നമുക്ക് അഥവാ മറ്റുള്ളവര്‍ക്ക് ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹങ്ങള്‍ ആവശ്യമായിരിക്കുന്ന സന്ദര്‍ഭങ്ങളിലും നാം പ്രാര്‍ത്ഥിക്കണം.

 

- "സഭയുടെ മൗലിക പ്രബോധനങ്ങള്‍" ഭാഗം 5, അധ്യായം III.6

 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking.