അതിനാല്‍ തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കുവാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിയ്‌ക്കുവിന്‍. (മത്താ. 9:38) |

| ആരോടു പ്രാര്‍ത്ഥിക്കണം |
|
നാം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കണം. അവിടുന്നു നമ്മുടെ സ്രഷ്ടാവും കര്‍ത്താവുമാകുന്നു. ഈശോമിശിഹാവഴി നമ്മുടെ പ്രാര്‍ത്ഥനകള്‍ പിതാവായ ദൈവത്തിനു നാം സമര്‍പ്പിക്കുന്നു. നാം ഈശോമിശിഹായുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പ്രധാനാചാര്യനെന്ന നിലയില്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന പിതാവിനു സമര്‍പ്പിക്കുന്നു.
ഈശോമിശിഹായോടും നാം പ്രാര്‍ത്ഥിക്കുന്നു. അവിടുന്നു സത്യ ദൈവവും, നമ്മുടെ രക്ഷകനും കര്‍ത്താവും സഹോദരനുമായിരിക്കുന്നു. നാം പരിശുദ്ധാത്മാവിനോടും പ്രാര്‍ത്ഥിക്കുന്നു. അവിടുന്നു ദൈവമാകുന്നു; നമ്മില്‍ വസിച്ചുകൊണ്ടു നമ്മെ വിശുദ്ധീകരിക്കുന്നു. ദൈവമാതാവു്, മറ്റു വിശുദ്ധര്‍, ദൈവദൂതന്മാര്‍ എന്നിവരോടും നാം പ്രാര്‍ത്ഥിക്കുന്നു. അവരെ നാം സ്തുതിക്കുന്നു. അവരുടെ മാദ്ധ്യസ്ഥം ആരായുന്നു. പക്ഷെ, അവരെ നാം ആരാധിക്കുന്നില്ല.
ആര്‍ക്കെല്ലാംവേണ്ടി പ്രാര്‍ത്ഥിക്കണം നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. "ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും, മിത്രത്തിനും ശത്രുവിനും വേണ്ടി നാം പ്രാര്‍ത്ഥിക്കണം നമ്മോടു കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കും നമ്മുടെ പ്രാര്‍ത്ഥന പ്രത്യേകം ആവശ്യമുള്ളവര്‍ക്കും വേണ്ടി നാം പ്രാര്‍ത്ഥിക്കണം. അതായത് നമ്മുടെ മാതാപിതാക്കന്മാര്‍, സഹോദരീസഹോദരന്മാര്‍, ഉപകാരികള്‍, രോഗികള്‍, മരണാസന്നര്‍ എന്നിവര്‍ക്കു വേണ്ടിയും തിരുസ്സഭയുടെ ഇടയന്മാര്‍, രാഷ്ട്രീയ ഭരണകര്‍ത്താക്കള്‍, പാപികള്‍, അനാഗതര്‍ എന്നിവര്‍ക്കു വേണ്ടിയും ലോകസമാധാനത്തിനു വേണ്ടിയും നാം പ്രാര്‍ത്ഥിക്കണം." ഒരു ക്രിസ്ത്യാനി സകലര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കേണ്ടതാണു്.
- "സഭയുടെ മൗലിക പ്രബോധനങ്ങള്‍" ഭാഗം 5, അധ്യായം III.6 |
സീറോ-മലബാര്‍
മലങ്കര ഓര്‍ത്തൊഡോക്സ്
ജപമാലകള്‍
നൊവേനകള്‍

Powered by Joomla! | Site design by admin, on base template borrowed from Lonex hosting, domain parking.