വെള്ളി, 3 സെപ്‌റ്റംബര്‍ 2010

logo

അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനു ശേഷം ഏകാന്തതയില്‍ പ്രാര്‍ത്ഥിയ്‌ക്കാന്‍ മലയിലേയ്‌ക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. (മത്താ. 14:23)


പ്രാര്‍ത്ഥനയുടെ തരഭേദങ്ങള്‍

മാനസിക പ്രാര്‍ത്ഥന

നാം ദൈവവുമായി നടത്തുന്ന നിശ്ശബ്ദമായ ഒരു സംഭാഷണം ഇവിടെ നാം ആത്മാവുകൊണ്ടും ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ മനസ്സിന്റെയോ ഹൃദയത്തിന്റെയോ ആന്തരികമായ എല്ലാ വ്യാപാരങ്ങളും, അവ നമ്മെ ദൈവത്തോടു യോജിപ്പിക്കുന്നുവെങ്കില്‍ മാനസിക പ്രാര്‍ത്ഥനയായി. ഉദാഹരണമായി, ഏകാഗ്രത പുലര്‍ത്തുക, ചിന്തിക്കുക, ആത്മശോധന ചെയ്യുക,

ദൈവത്തെപ്പറ്റി സ്നേഹപൂര്‍ണ്ണം ധ്യാനിക്കുക, അനുചിന്തനം നടത്തുക മുതലായവയെല്ലാം ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രാര്‍ത്ഥന മാനസിക പ്രാര്‍ത്ഥനയാകുന്നു. യഥാര്‍ത്ഥമായ ക്രിസ്തീയജീവിതം നയിക്കുവാന്‍ ലഘുവായ രീതിയിലെങ്കിലും മാനസിക പ്രാര്‍ത്ഥന ഏതൊരുവനും അഭ്യസിക്കേണ്ടതാണു്.

 

 

വാചിക പ്രാര്‍ത്ഥന

വാക്കുകളും പ്രവൃത്തികളും കൊണ്ട് ഇവ നിര്‍വ്വഹിക്കപ്പെടുന്നു. നമ്മുടെ മനസ്സുകൊണ്ടു മാത്രമല്ല, നമ്മുടെ ശരീരം കൊണ്ടും ആത്മാവുകൊണ്ടു കൂടെയും നാം ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണു്.  വാചിക പ്രാര്‍ത്ഥന ഒരു പ്രത്യേക വ്യക്തിയുടെ നാമത്തില്‍ നടത്തുമ്പോള്‍ രഹസ്യമെന്നും ഒരു സംഘത്തിന്റെ നാമത്തില്‍ നടത്തപ്പെടുമ്പോള്‍ പരസ്യമെന്നും അതു വ്യവഹരിക്കപ്പെടുന്നു.

മനുഷ്യന്‍ ഒരു സമൂഹജീവി എന്ന നിലയില്‍ അവന്‍ മറ്റുള്ളവരോടുകൂടി പ്രാര്‍ത്ഥിക്കണം. "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയിരിക്കുമോ അവരുടെ മധ്യേ ഞാനുണ്ട്." (മത്താ. 18:19-23)

"ഒരേ സ്വരത്തില്‍ അനവധി പേര്‍ ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടാതിരിക്കുകയില്ല." (വി. തോമസ് അക്വിനാസ്)

 

- "സഭയുടെ മൗലിക പ്രബോധനങ്ങള്‍" ഭാഗം 5, അധ്യായം III.5

 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking.