അതിനാല്‍ തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കുവാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിയ്‌ക്കുവിന്‍. (മത്താ. 9:38) |

| പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെ? |
|
ശ്രദ്ധാപൂര്‍വ്വം പ്രാര്‍ത്ഥിക്കണം. ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കണം. എളിമയോടെ പ്രാര്‍ത്ഥിക്കണം. മനശ്ശരണത്തോടെ പ്രാര്‍ത്ഥിക്കണം. ദൈവതിരുമനസ്സിനു വിധേയമായി പ്രാര്‍ത്ഥിക്കണം. സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം.
പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍ പ്രാര്‍ത്ഥന നമ്മെ ദൈവത്തോട് ഐക്യപ്പെടുത്തുന്നു. അതു തിന്മയെ എതിര്‍ക്കുവാന്‍ നമ്മെ ശക്തരാക്കുന്നു. അതു നമ്മെ ആവശ്യങ്ങളിലും ഞെരുക്കങ്ങളിലും ആശ്വസിപ്പിക്കുന്നു. സമൃദ്ധമായ പ്രസാദവരങ്ങള്‍ നല്‍കുന്നു. അന്ത്യം വരെ നന്മയില്‍ നിലനില്ക്കുന്നതിനുള്ള സ്ഥിരത നമ്മുക്കു പ്രാപിച്ചു തരുന്നു.
നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം ശ്രവിക്കപ്പെടുന്നുണ്ടോ? നാം ചോദിക്കുന്നതെല്ലാം ദൈവം എപ്പോഴും അനുവദിക്കുന്നില്ല. അവിടുത്തെ തിരുഹിതമനുസരിച്ചു നമുക്കു ഗുണകരമായവ മാത്രമേ അനുവദിക്കുന്നുള്ളൂ.
ചിലപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ പരാജയപ്പെടുന്നു. കാരണം അവ യഥായോഗ്യം അര്‍പ്പിക്കപ്പെടുന്നില്ല. അതായതു, വേണ്ടത്ര എളിമ, ശരണം, വിശ്വാസം എന്നിവയോടുകൂടി അവ അര്‍പ്പിക്കപ്പെടുന്നില്ല. വേണ്ടവിധം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം എപ്പോഴും നമ്മുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നു. "ദൈവം ഒന്നുകില്‍ നാം പ്രാര്‍ത്ഥിക്കുന്ന കാര്യം, അല്ലെങ്കില്‍ അതിലും മേന്മയായ കാര്യം സാധിച്ചുതരുന്നു." (വി. ബര്‍ണ്ണാദ്) മനഃപൂര്‍വ്വമായ അന്യവിചാരങ്ങള്‍ പ്രാര്‍ത്ഥനയുടെ ഫലങ്ങളെ കുറയ്‌ക്കുന്നു.
- "സഭയുടെ മൗലിക പ്രബോധനങ്ങള്‍" ഭാഗം 5, അധ്യായം III.4 |
സീറോ-മലബാര്‍
മലങ്കര ഓര്‍ത്തൊഡോക്സ്
ജപമാലകള്‍
നൊവേനകള്‍

Powered by Joomla! | Site design by admin, on base template borrowed from Lonex hosting, domain parking.