എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്‌ക്കുവിന്‍ (മത്താ. 5:44) |
|
|

|
പിതാവുമായി മക്കള്‍ എന്നപോലെ ദൈവവുമായി നാം നടത്തുന്ന ഒരു സംഭാഷണമാണു പ്രാര്‍ത്ഥന. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മനസ്സും ഹൃദയവും ദൈവത്തിന്റെ പക്കലേക്കുയര്‍ത്തി അവിടുത്തോടു സംഭാഷിക്കുന്നു.
പ്രാര്‍ത്ഥനയുടെ ലക്ഷ്യങ്ങള്‍
- ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിന്
- അവിടുത്തോടു നന്ദി പറയുന്നതിന്
- പാപമോചനം പ്രാപിക്കുന്നതിന്, പാപപ്പരിഹാരം ലഭിക്കുന്നതിന്
- ദൈവപ്രസാദവും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന്
"എല്ലാറ്റിനേയും അപേക്ഷിച്ചു ദൈവമഹത്വത്തിനു വേണ്ടിയും മനുഷ്യരായ നമ്മുടെ നിത്യസൗഭാഗ്യപ്രാപ്തിക്കുവേണ്ടിയും നാം കൂടുതല്‍ പ്രാര്‍ത്ഥിക്കണം."
പ്രാര്‍ത്ഥനയുടെ ആവശ്യകത
പ്രാര്‍ത്ഥന നമ്മുടെ കര്‍ത്തവ്യമാകുന്നു. എന്തെന്നാല്‍ അവിടുന്നു നമ്മുടെ സ്രഷ്ടാവും പിതാവുമാകുന്നു. അവിടുത്തോടു നാം പ്രാര്‍ത്ഥിക്കണമെന്നു ദൈവം കല്പിച്ചിരിക്കുന്നു. പ്രാര്‍ത്ഥന കൂടാതെ നിത്യരക്ഷപ്രാപിക്കുന്നതിനു് ആവശ്യമായിരിക്കുന്ന എല്ലാ പ്രസാദവരങ്ങളും ദൈവം നമുക്കു തരുകയില്ല. അവ തരുന്നതിനു് അവിടുന്ന് എപ്പോഴും സന്നദ്ധനാണു്. പക്ഷേ നാം ചോദിക്കുന്നതു വരെ അവിടുന്നു കാത്തിരിക്കുന്നു.
"ചോദിക്കുവിന്‍, നിങ്ങള്‍ക്കു തരപ്പെടും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ നിങ്ങള്‍ക്കു തുറക്കപ്പെടും." (മത്താ. 7:7)
വിശുദ്ധരെല്ലാം സ്വര്‍ഗ്ഗത്തിലെത്തുവാനിടയായതു പ്രാര്‍ത്ഥന മൂലമാകുന്നു; നരകത്തില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം പ്രാര്‍ത്ഥനയുടെ അഭാവം മൂലമത്രെ അധഃപതിച്ചു പോയത്. (വി. അല്‍ഫോന്‍സ് ലിഗോരി)
- "സഭയുടെ മൗലിക പ്രബോധനങ്ങള്‍" ഭാഗം 5, അധ്യായം III.1-3 |
സീറോ-മലബാര്‍
മലങ്കര ഓര്‍ത്തൊഡോക്സ്
ജപമാലകള്‍
നൊവേനകള്‍

Powered by Joomla! |
Site design by admin, on base template borrowed from Lonex hosting, domain parking.