ചൊവ്വ, 9 മാര്‍ച്ച് 2010

logo

നിങ്ങള്‍ പ്രാര്‍ത്ഥിയ്‌ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിയ്‌ക്കും  (മര്‍. 11:25)


എന്താണു് പ്രാര്‍ത്ഥന

പിതാവുമായി മക്കള്‍ എന്നപോലെ ദൈവവുമായി നാം നടത്തുന്ന ഒരു സംഭാഷണമാണു പ്രാര്‍ത്ഥന. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മനസ്സും ഹൃദയവും ദൈവത്തിന്റെ പക്കലേക്കുയര്‍ത്തി അവിടുത്തോടു സംഭാഷിക്കുന്നു.

 

പ്രാര്‍ത്ഥനയുടെ ലക്ഷ്യങ്ങള്‍

  1. ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിന്
  2. അവിടുത്തോടു നന്ദി പറയുന്നതിന്
  3. പാപമോചനം പ്രാപിക്കുന്നതിന്, പാപപ്പരിഹാരം ലഭിക്കുന്നതിന്
  4. ദൈവപ്രസാദവും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന്
Read more...
 
പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെ?

ശ്രദ്ധാപൂര്‍വ്വം പ്രാര്‍ത്ഥിക്കണം.

ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കണം.

എളിമയോടെ പ്രാര്‍ത്ഥിക്കണം.

മനശ്ശരണത്തോടെ പ്രാര്‍ത്ഥിക്കണം.

ദൈവതിരുമനസ്സിനു വിധേയമായി പ്രാര്‍ത്ഥിക്കണം.

സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം.

Read more...
 
ആരോടു പ്രാര്‍ത്ഥിക്കണം

നാം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കണം. അവിടുന്നു നമ്മുടെ സ്രഷ്ടാവും കര്‍ത്താവുമാകുന്നു. ഈശോമിശിഹാവഴി നമ്മുടെ പ്രാര്‍ത്ഥനകള്‍ പിതാവായ ദൈവത്തിനു നാം സമര്‍പ്പിക്കുന്നു. നാം ഈശോമിശിഹായുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പ്രധാനാചാര്യനെന്ന നിലയില്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന പിതാവിനു സമര്‍പ്പിക്കുന്നു.

 

ഈശോമിശിഹായോടും നാം പ്രാര്‍ത്ഥിക്കുന്നു. അവിടുന്നു സത്യ ദൈവവും, നമ്മുടെ രക്ഷകനും കര്‍ത്താവും സഹോദരനുമായിരിക്കുന്നു. നാം പരിശുദ്ധാത്മാവിനോടും പ്രാര്‍ത്ഥിക്കുന്നു. അവിടുന്നു ദൈവമാകുന്നു; നമ്മില്‍ വസിച്ചുകൊണ്ടു നമ്മെ വിശുദ്ധീകരിക്കുന്നു.

Read more...
 
പ്രാര്‍ത്ഥനയുടെ തരഭേദങ്ങള്‍

മാനസിക പ്രാര്‍ത്ഥന

നാം ദൈവവുമായി നടത്തുന്ന നിശ്ശബ്ദമായ ഒരു സംഭാഷണം ഇവിടെ നാം ആത്മാവുകൊണ്ടും ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ മനസ്സിന്റെയോ ഹൃദയത്തിന്റെയോ ആന്തരികമായ എല്ലാ വ്യാപാരങ്ങളും, അവ നമ്മെ ദൈവത്തോടു യോജിപ്പിക്കുന്നുവെങ്കില്‍ മാനസിക പ്രാര്‍ത്ഥനയായി. ഉദാഹരണമായി, ഏകാഗ്രത പുലര്‍ത്തുക, ചിന്തിക്കുക, ആത്മശോധന ചെയ്യുക,

Read more...
 
എപ്പോഴെല്ലാം പ്രാര്‍ത്ഥിക്കണം

നിശ്ചിത സമയങ്ങളില്‍ പതിവായി നാം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയുടെ പ്രത്യേകമായ ആവശ്യകതയുള്ളപ്പോഴും പ്രാര്‍ത്ഥിക്കണം.

 

നിശ്ചിതസമയങ്ങള്‍

രാവിലെ ഉണരുമ്പോഴും രാത്രിയില്‍ നിദ്രയ്‌ക്കു മുന്‍പും, ഭക്ഷണത്തിനു മുമ്പും, പിമ്പും, കുരിശുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴും, പള്ളിയിലെ കുര്‍ബ്ബാനയുടെയും മറ്റു തിരുക്കര്‍മ്മങ്ങളുടെയും സമയത്തും നാം പ്രാര്‍ത്ഥിക്കണം.

Read more...
 

Powered by Joomla!   |   Site design by admin, on base template borrowed from Lonex hosting, domain parking.